Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.P. Georgi Trial

America

കെ.​പി. ജോ​ർ​ജി​ വി​ചാ​ര​ണ: ജൂ​റി അം​ഗ​ങ്ങ​ളെ തെര​ഞ്ഞെ​ടു​ത്തു

ഹൂ​സ്റ്റ​ൺ: ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് പ്ര​തി​യാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു​ള്ള ജൂ​റി അം​ഗ​ങ്ങ​ളെ തെര​ഞ്ഞെ​ടു​ത്തു. ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ 12 പു​രു​ഷ​ന്മാ​രും 2 സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന 14 അം​ഗ ജൂ​റി​യെ​യാ​ണ് നി​ശ്ച​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ കേ​സി​ലെ സാ​ക്ഷി വി​സ്താ​ര​വും വാ​ദ​ങ്ങ​ളും ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ഈ ​വി​ചാ​ര​ണ.

തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഫ​ണ്ട് സ്വ​ന്തം വീ​ടി​ന്‍റെ ടാ​ക്സ് അ​ട​യ്ക്കാ​നും മ​റ്റും വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു എ​ന്നാ​രോ​പി​ച്ച് ര​ണ്ട് മ​ണി ലോ​ണ്ട​റിംഗ് കേ​സു​ക​ളാ​ണ് കെ.​പി. ജോ​ർ​ജി​നെ​തി​രെ ഉ​ള്ള​ത്. എ​ന്നാ​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

എ​ഴു​പ​തോ​ളം പേ​രി​ൽ നി​ന്നാ​ണ് ജൂ​റി അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ നി​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലേ​ക്ക് മാ​റി​യ കെ.​പി. ജോ​ർ​ജി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ച് ചി​ല​ർ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും നി​ഷ്പ​ക്ഷ​രാ​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​ഭാ​ഷ​ക​ർ​ക്ക് സാ​ധി​ച്ചു.

കെ.​പി. ജോ​ർ​ജി​ന്‍റെ മു​ൻ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ആ​യി​രു​ന്ന ത​രാ​ൽ പ​ട്ടേ​ലി​നെ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി വി​ളി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​പി. ജോ​ർ​ജി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന കേ​സി​ൽ പ​ട്ടേ​ൽ നേ​ര​ത്തെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

വി​ചാ​ര​ണ​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ശി​ക്ഷാ​വി​ധി നി​ർ​ണ​യി​ക്കാ​നു​ള്ള ചു​മ​ത​ല ജ​ഡ്ജി മാ​ഗി ജ​റ​മി​ല്ലോ​യ്ക്കാ​യി​രി​ക്കും.

Latest News

Corehub Up